ആരാണ് അവൾ?

Who Is She? A mysterious woman appears at an abandoned forest bus stand, leading to a chilling and unexplained Malayalam story
Admin
ബസിൽ നിന്ന് ഇറങ്ങി എങ്ങോട്ടെന്നറിയാതെ നടന്നു.. സമയം രാത്രി ഒരു മണി കഴിഞ്ഞിരിക്കുന്നു .. 

വിജനമായ  പൊട്ടി പൊളിഞ്ഞ റോഡ്.    റോഡിന് ഇരു വശവും നല്ല ഉയരത്തിൽ വൻമരങ്ങൾ വളർന്നു നിൽക്കുന്നു .  

ഇടയ്ക്ക് കാണുന്ന ഇലക്ട്രിക് പോസ്റ്റിലെ മിന്നി മിന്നി കത്തുന്ന വെട്ടം മാത്രം കൂട്ടിനായി കൂടെ ഉണ്ട്..


മനസ്സിന് ന്തോ  വല്ലാത്ത ഒരു ഭാരം. 


പതിയെ പതിയെ അത് എന്റെ കാലുകളെയും ബാധിച്ച് തുടങ്ങി. ഇനിയും നടന്നാൽ വീണു പോയേക്കാം എന്ന് എനിക്ക് തോന്നി.. 


ഞാൻ അടുത്ത് കണ്ട പൊളിഞ്ഞു വീഴാറായ ഷെഡ് ഓട് കൂടിയ ഒരു ബസ് സ്റ്റോപ്പിലേക്ക് നടന്നു.. 

ആ ഷെഡ്

ആകെ കാട് പിടിച്ചു കിടക്കുന്നുണ്ട്..


"വല്ല ഇഴ ജന്തുക്കളും കാണും എന്ന് എന്റെ മനസ്സ് പറഞ്ഞു." 


 കണ്ടോട്ടെ  എന്നാലും പെണ്ണിന്റെ മനസ്സിലെ വിഷത്തിന്റെ അത്രയും വരില്ല.  ഏതു പാമ്പ് കടിച്ചാലും .


ഞാൻ അതിനുള്ളിലേക്ക് കയറി അവിടെ നിന്നിരുന്ന ദ്രവിച്ചു തുടങ്ങിയ പഴയ ഇരുമ്പ് തൂണോട് ചാരി ഇരുന്നു. 


ഓരോന്ന് ഓർക്കും തോറും മനസ്സിന്റെ നിയന്ത്രണം കൈ വിട്ടു പോവുന്നു.  ഒന്ന് പൊട്ടി കരയണം എന്നുണ്ട് പക്ഷേ കഴിയുന്നില്ല .. ആകെ ഒരു മരവിപ്പ്.  

ഒരു പക്ഷെ  എന്റെ കണ്ണുനീർ പോലും അവൾ അർഹിക്കുന്നില്ല..അതായിരിക്കാം.


എന്നോട് ഇങ്ങനെ ഒരു ചതി അവള് ചെയ്യും എന്ന് ഞാൻ കരുതിയില്ല . .


ഒരിക്കലും പിരിയില്ല എന്ന് വാക്ക് തന്നവൾ.   ഒടുവിൽ കേട്ട് പഴകിയ കഥകളിലെ തെയ്പ്പ്‌ കാരിയെ പോലെ എന്നെ വഞ്ചിച്ചു .  


എന്തിനായിരുന്നു പെണ്ണെ ഇങ്ങനെ ഒരു നാടകം നീ എന്റെ മുന്നിൽ അഭിനയിച്ചു തകർത്തത്?


നിനക്ക് എന്നെ വേണ്ട എന്നായിരുന്നു വെങ്കിൽ..  ആദ്യമേ ഒരു വാക്ക് പറഞ്ഞു വെങ്കിൽ . ... 


വേണ്ട ഇനി ഒന്നും ചിന്തിക്കേണ്ട..


എല്ലാം കഴിഞ്ഞു . 

എല്ലാം..


ഈ രാവ് പുലരുമ്പോൾ നാളെ അവൾ മറ്റൊരാൾക്ക് സ്വന്തമാക്കും.. 


അതിനു മുന്നേ ഈ നശിച്ച ലോകത്ത് നിന്ന് പോവണം 

മടുത്തു എനിക്ക്.. 


ഞാൻ കയ്യിൽ കരുതിയിരുന്ന വിഷ കുപ്പി പുറത്തെടുത്തു. 

ഇതും കുടിച്ച് എനിക്ക് സുഖമായി ഒന്നുറങ്ങണം ഒരിക്കലും ഉണരാത്ത ഒരു ഉറക്കം.    


പെട്ടന്നാണ് ഞാൻ അത് ശ്രദ്ധിച്ചത്.. വിജനമായ ആ വഴിയിൽ കൂടി ആരോ നടന്നു വരുന്നുണ്ട്..


ഈ പാതിരാത്രി ഇതാരാ ഈ വഴി വരുന്നത് . 


പോസ്റ്റിലെ വെട്ടം മിന്നി മിന്നി കത്തുന്നത് കൊണ്ട് നേരെ കാണാൻ കഴിയുന്നില്ല ഒരു രൂപം മാത്രം.  


ഞാൻ വിഷകുപ്പി മാറ്റി പോക്കറ്റിലെയ്ക്. വെയ്ച്ചു.    


കുറച്ച് കഴിഞ്ഞപ്പോൾ ആ രൂപം ഞാൻ ഇരിക്കുന്ന സ്റ്റോപിന്റെ മുൻപിലായി വന്നു നിന്നു..


അപ്പോഴാണ് ഞാൻ നേരെ ആ രൂപത്തെ കാണുന്നത്


കയ്യിൽ ഒരു ബാഗ് ഒക്കെ ആയിട്ട്.  

അതൊരു  പെൺകുട്ടി ആയിരുന്നു.


അവള് നേരെ ഞാൻ ഇരിക്കുന്ന ഭാഗത്തേയ്ക്ക് നോക്കി..  അവള് എന്നെ കണ്ടൂ എന്ന് മനസ്സിലായി


പക്ഷേ എന്നെ കണ്ടിട്ടും ഒരു ഭാവ വ്യത്യാസവും അവൾക്കില്ല.. 



പാതി രാത്രി ഇങ്ങനെ ഒരു വിജനമായ സ്ഥലത്ത്..  ഞാനും അവളും മാത്രം ..


സാധാരണ ഒരു പെൺകുട്ടി എന്നെ ഇങ്ങനെ ഒരു സ്ഥലത്ത് കണ്ടാൽ ഒന്ന് ഞെട്ടേണ്ടതാണ്.. പക്ഷേ ഇവൾക്ക് ഒരു മാറ്റവും ഇല്ല . 


അത് എന്നെ ഒന്ന് അമ്പരപ്പിച്ചു. 


അവള് എന്നെ ഒന്നുകൂടി നോക്കി.. എന്നിട്ട് നേരെ ആ ഷെഡ് നുള്ളിലെയ്ക്ക്‌ കയറി.. എന്റെ നേരെ എതിർ  വശത്ത് അയി ഇരുന്നു..


പോസ്റ്റിലെ മങ്ങിയ വെട്ടത്തിൽ മുഖം നേരെ കാണാൻ കഴിയുന്നില്ല...  


ഞാൻ മനസ്സിൽ ആലോചിച്ചു . ഇൗ സമയത്ത് ഇത് വഴി എന്റെ അറിവിൽ എന്തായലും  ഇനി ബസ് ഒന്നുമില്ല.  ഇനി ഇവൾ ഈ നാട്ടുകാരി അല്ലേ? സമയം അറിയാതെ വന്നു പെട്ടു പോയതാണോ?  ഇൗ നാട്ടിലെ പെൺകുട്ടി എന്തായാലും ഈ സമയത്ത് ഈ ഫോറസ്റ്റ് area il വരാൻ ഒരു ചാൻസും ഇല്ല..

ഇനി ഇപ്പൊ ഒളിച്ചോടാൻ വല്ലോം വന്നതാണോ..

എങ്കിൽ നല്ലത്.. കാമുകനെ തെയ്ക്കാത്ത ഒരു പെണ്ണ് എങ്കിലും ഉണ്ടല്ലോ .  


എങ്കിലും കാമുകൻ കൊള്ളാം.. ഏതേലും ഒരുത്തൻ പാതി രാത്രി ഒളിച്ചോടാൻ ആയാൽ പോലും . ഇൗ യക്ഷി കാട്ടിൽ വരാൻ പറയുമോ..


ദൈവമേ ഇനി ഇത് വല്ല യക്ഷിയും ആണോ.. 


ഓ പിന്നെ ചാവാൻ നടക്കുന്ന ഞാനാ ഇനി യക്ഷിയെ പേടിക്കുന്നത്..

എന്നെ കൊണ്ട് യക്ഷിയുടെ വിശപ്പും ദാഹവും തീരുനെങ്കിൽ അതിൽ എനിക്ക് സന്തോഷമേയുള്ളൂ.. 


എന്റെ ഒരു ഭയങ്കര ആഗ്രഹം ആയിരുന്നു.. യക്ഷിയെ നേരിട്ട് കാണുക എന്നത്..


ഇത് യക്ഷി ആണേൽ അതും സഫലമായി.. 


സ്നേഹിച്ച പെണ്ണി ന്റെ കൂടെയോ ജീവിക്കാൻ കഴിഞ്ഞില്ല..

മരിക്കാൻ നേരം ഒരു സുന്ദരി യക്ഷിയെ കണ്ട് എങ്കിലും മരിക്കാം.. 


ശെടാ

അതിനു പക്ഷേ യക്ഷിയുടെ മുഖം ഇതുവരെ കണ്ടില്ലല്ലോ.. 


കേട്ട കഥകളിലെ യക്ഷികളൊക്കെ നല്ല സുന്ദരിമാർ ആയിരുന്നല്ലോ.. ആപ്പോ ഇതും സുന്ദരി ആയ യക്ഷി തന്നെ ആയിരിക്കും..


അല്ല യക്ഷിക്ക്‌ എന്തിനാ ബാഗ്?

ചിലപ്പോ എന്നെ കഴിച്ചിട്ട് ബാക്കി വല്ലോം ഉണ്ടെൽ വീട്ടിൽ കൊണ്ട് പോവാൻ ആയിരിക്കും.. 

 യക്ഷിക്ക് അതിനു family ഒക്കെ കാണു വോ..


ആ ആർക്കറിയാം


യക്ഷിയും യക്ഷനും 3 മക്കളും .. എന്റെ ഇറച്ചിയും കൊണ്ട് അമ്മ പോവുമ്പോൾ മക്കൾ പനയുടെ ചുവട്ടിൽ കാത്തു നിൽക്കും..  

അമ്മയെ കാണുമ്പോൾ മക്കൾ ഓടി വരും അമ്മെ അമ്മെ എനിക്കും താ അമ്മെ എന്ന് പറഞ്ഞ് മക്കൾ പരസ്പരം തല്ല് കൂടും.. 



..  ഓരോന്ന് ആലോചിച്ചപ്പോൾ എനിക്ക് ചിരി വന്നു.. 




"എന്തിനാ ഇങ്ങനെ ചിരിക്കുന്നത്.. "


അവളുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി പോയി..


വെറുതെ ചിരിച്ചതാ .  ഞാൻ പറഞ്ഞു.


വെറുതെ ആണേലും അല്ലേലും ആളെ പേടിപ്പിക്കാൻ വേണ്ടി ചിരിക്കരുത്.  



ഒാ ദേഷ്യക്കാരി ആണല്ലോ . താൻ എന്തിനാ ചൂടാവുന്നെ. 


ചൂടാവതെ പിന്നെ..  എന്നെ നോക്കി എത്ര നേരായി ഇളിക്കാൻ തുടങ്ങിയിട്ട്...


അയ്യോ sorry ഞാൻ തന്നെ കളിയാക്കിയതല്ല..

 എന്തോ ആലോചിച്ചപ്പോൾ അറിയാതെ ചിരിച്ചു പോയതാ...


അത്രയ്ക്ക് എന്താ ആലോചിച്ചത്.?


താൻ ഒരു യക്ഷി ആണെന്ന്..  


അതേ ഞാൻ യക്ഷിയ എന്തെ?


ഒാ ചുമ്മാ.. താൻ യക്ഷി ഒന്നുമല്ല


എന്താ ഇത്ര ഉറപ്പ്


ഞാൻ കേട്ടിട്ടുള്ള യക്ഷി white സാരി ആയിരിക്കും.. പിന്നെ കാൽ നിലത്ത് തൊടാറില്ല. പിന്നെ ചുണ്ണാമ്പ് ചോദിക്കും .

പിന്നെ യക്ഷിക്ക്‌ ഇതേ പോലെ ബാഗും ഉണ്ടാവാറില്ല..


അച്ചോട..  ഞാൻ മോഡേൺ യക്ഷിയാ.. 

എന്റെ മുത്തശ്ശി ഡെ കാലത്ത് ആയിരുന്നു . ഇയാള് പറഞ്ഞ..  ഏർപ്പാടോകെ ഇപ്പൊ അതൊക്കെ ഞങ്ങൾ നിർത്തി out of fashion അയില്ലെ... 


(എന്റെ ദൈവമേ.. ഇവളെക്കൾ ഭേദം യക്ഷി ആയിരുന്നു.. ഞാൻ മനസിൽ ഓർത്തു..   )


അല്ല ഈ പാതിരാത്രി യക്ഷി ആരുടെ ചോര കുടിക്കാൻ ഇറങ്ങിയതാ..


തന്റെ ചോര കുടിക്കാൻ  എന്തെ കുടിക്കട്ടെ?


അതിനെന്താ കുടിച്ചോ. . ബ്ലഡ് തീരും വരെ കുടിച്ചോ.. ജീവിക്കണം എന്ന് തീരെ ആഗ്രഹമില്ല!


ഹഹ love failure ആണല്ലേ ..  


ഒാ എങ്ങനെ മനസ്സിലായി.. 


ഇന്നത്തെ കാലത്ത് ഒരു ആൺകുട്ടി ജീവിക്കാൻ അഗ്രഹ്മില്ലതെ ഇരിക്കുവാണെൽ 99% ശതമാനവും ലൈൻ പൊട്ടിയവൻ തന്നെ ആയിരിക്കും.. 


ഈ കാര്യത്തിലൊക്കെ എന്താ ഒരു അറിവ് ,   ഒന്നു ചോദിക്കട്ടെ എത്ര പേരെ തേച്ചൊട്ടിച്ചിട്ടുണ്ട്. ? 


അയ്യടാ.. ഞാനാരെയും തേച്ചിട്ടില്ല..  


തേക്കാൻ ഇനിയും സമയമുണ്ടല്ലോ !! 


"തേക്കാൻ 

ഞാൻ നിൻറെ കാമുകിയെപ്പോലെ. തേപ്പ് പെട്ടിയെല്ലാ.."


(

ഞാൻ ഒന്നും മിണ്ടിയില്ല എനിക്കെന്തോ പെട്ടെന്ന് അത് മനസ്സിൽ കൊണ്ടു )




അയ്യോടാ എന്താണ്   ഒരു വിഷമം പോലെ..


അത് ഒന്നുമില്ല!


ചതിച്ചു കടന്നു കളഞ്ഞവളെ ഓർത്തു കാണും അല്ലെ?

താൻ ഇങ്ങനെ വിഷമിക്കാതെ. എല്ലാം ശരിയാവും!



ഇനി ഒന്നും ശരിയാവില്ല.. 

നാളെയാണ് അവളുടെ വിവാഹം.. 


അതാണ് അപ്പോ ചാവാൻ വേണ്ടി വിഷകുപ്പിയും ആയി ഇറങ്ങിയേക്കുന്നത്.



അതിന് ഞാൻ വിഷകുപ്പിയും ആയി ആണ് നടക്കുന്നത് എന്ന് നിനക്ക് എങ്ങനെ മനസ്സിലായി..



അതൊക്കെ എനിക്ക് അറിയാൻ പറ്റും!



വെറുതെ എറിഞ്ഞു നോക്കിയതല്ലെ സത്യം പറയ്


അങ്ങനെ എങ്കിൽ അങ്ങനെ...


(ഞാൻ മനസ്സിൽ ഓർത്തു ഇത് എന്തിന്റെ കുഞ്ഞാണോ ന്തോ.... 🙄)

അല്ല താൻ ഈ ബാഗ് ഒക്കെ ആയിട്ട് എങ്ങോട്ടാ...?

ഒളിച്ചോടാൻ വന്നതല്ലേ..


അഹ് അതേലോ ഒളിച്ചോടാൻ വന്നതാ.. 


എന്നിട്ട് തന്റെ ആൾ എവിടെ?


വന്നോളും സമയം ആയിട്ടില്ല...  ഞാൻ കുറച്ച് നേരത്തെ വന്നു എന്നേയുള്ളൂ...


ഞാനൊന്നു ചോദിച്ചോട്ടെ താൻ ഇങ്ങനെ ഒളിച്ചോടി പോയാൽ വീട്ടുകാർക്ക് സങ്കടം ആവില്ലേ.. 


എനിക്ക് വേണ്ടി സങ്കടപ്പെടാൻ ആരെങ്കിലും ഉണ്ടെൽ അല്ലേ ...


അതെന്താ അങ്ങനെ...


( അവള് പിന്നെ ഒന്നും മിണ്ടിയില്ല)


ഞങ്ങൾക്ക് ഇടയിൽ വല്ലാത്ത ഒരു നിശ്ശബ്ദത വന്നു..


എനിക്ക് ന്തോ പോലെ.. ഞാൻ പറഞ്ഞത് അവൾക്ക് ഇനി feel ആയോ .. ഒന്നും  ചോദിക്കാനും  തോന്നുന്നില്ല...


പെട്ടെന്ന് അവള് ഇങ്ങോട്ട് ചോദിച്ചു ഇയാളുടെ വീട്ടിൽ ആരോക്കെയുണ്ട്



ഉമ്മ,ഉപ്പ പിന്നെ ഒരു അനിയത്തി ഉണ്ട്..


ഇവരൊക്കെ കൂടെ ഉണ്ടായിട്ടാണോ താൻ ഇങ്ങനെ suicide  എന്നും പറഞ്ഞ് നടക്കുന്നത്.. മണ്ടൻ!


oh പക്ഷേ അവള് കൂടെ ഇല്ലല്ലോ


ശരിക്കും ഇയാൾ ഒരു പൊട്ടൻ ആണല്ലോ..

ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ താൻ ഇപ്പോൾ ഈ വിഷം കുടിച്ചു തട്ടി പോയി എന്ന് കരുതുക...

അവൾക്ക് ഇതുകൊണ്ട് എന്തേലും നഷ്ട്ടം ഉണ്ടോ? അവൾക്ക് പുതിയ ലൈഫ് ആയി. അപ്പോ പിന്നെ താൻ ഇനി  വിരഹം കാരണം പെട്ടിയിൽ ആയി  എന്ന് അറിഞ്ഞാലും.. അവൾക്ക് അതിനെ കുറിച്ച് ഓർക്കാൻ പോലും സമയം ഉണ്ടാവില്ല...

ഇയാളുടെ വീട്ടുകാരുടെ അവസ്ഥ ആലോചിച്ച് നോക്ക്..

പോട്ടെ അനിയത്തിയെ പറ്റി അലോജിക്ക്‌.

ആകെ ഉള്ള ഒരു ഏട്ടൻ.. അവളെ പഠിപ്പിച്ച് നല്ല രീതിയിൽ വിവാഹം കഴിപിച്ച് അയക്കാൻ ഉള്ള ആൾ. ഏതോ ഒരു പെണ്ണിന്  . നല്ല തെയ്പ്പ്‌ ക്കാരി പെണ്ണിന് വേണ്ടി ജീവിതം അവസാനിപ്പിച്ചു എന്ന് ഓർക്കുമ്പോൾ.. ശോ.. തനിക്ക് നാണം ഇല്ലെടോ..



ഞാൻ ഒന്നും പറഞ്ഞില്ല...


എടോ താൻ തന്റെ ലൈഫ് നോക്ക്.. ഇതോടെ ഒന്നും അവസാനിച്ചിട്ടില്ല..

ഇനിയും ഒരുപാട് ജീവിതം തനിക്ക് മുന്നിൽ ഉണ്ട്.. ജീവിച്ചിരിക്കുമ്പോൾ നമ്മൾ life nte വില അറിയാറില്ല...

lifente  വില അറിയുമ്പോൾ നമ്മൾ ജീവിച്ചിരിക്കും എന്നുമില്ല...


അവള് ഇത്രയും പറഞ്ഞ് അവിടുന്ന് എഴുന്നേറ്റു.. 


ഞാൻ ചോദിച്ചു.. ഇയാൾ പോകുവാണോ?


അതേ പോവാ..


but കാമുകൻ വന്നില്ലല്ലോ..


അത് ഇയാൾ പറഞ്ഞതല്ലേ... ഓരോന്ന് ചിന്തിച്ചു വെയ്ച്ചിട്ട്‌ അതൊക്കെ സത്യമാണ് എന്ന് വിചാരിക്കരുത്...

ഇവിടെ ഇരുന്ന് സമയം കളയാതെ വീട്ടിലേക്ക് പോട്ടെ .. അവിടെ എല്ലാവരും ഇയാളെ തിരക്കുന്നുണ്ടാവും



അപ്പോ ശരി ഞാൻ പോകുവാ ..


അല്ല തന്റെ പേര് പറഞ്ഞില്ല...


ഇയാള് എന്നെ യക്ഷി എന്നല്ലേ വിളിച്ചത്.. അങ്ങനെ തന്നെ ഇരുന്നോട്ടെ..



അവള് റോഡിലേക്ക് ഇറങ്ങി നടന്നു.. 


പെട്ടെന്ന് അവള് പോവുന്ന കണ്ടപ്പോ ന്തോ ഒരു....  അവളോട് എന്തൊക്കെയോ ചോദിക്കണം എന്ന് ഉണ്ട് പക്ഷേ.


ഞാൻ വേഗം റോഡിലേക്ക് ഇറങ്ങി എന്നിട്ട് വിളിച്ച് ചോദിച്ചു..


hello യക്ഷി....  ഒന്ന് നിൽക്കണെ.


അവള് അവിടെ നിന്നു..  എന്നിട്ട് എന്താ എന്ന ഭാവത്തിൽ എന്നെ ഒന്ന് നോക്കി..


നമ്മൾ ഇനി കാണുമോ?? ഞാൻ ചോദിച്ചു


അവള് ഒന്ന് ചിരിച്ചു എന്നിട്ട് അറിയില്ല എന്ന ഭാവത്തിൽ കൈ കൊണ്ട് ന്തോ കാണിച്ചു.. 


നമ്മൾ ഇനിയും കാണും... എനിക്കുറപ്പുണ്ട്.. ഞാൻ പറഞ്ഞു..


അവള് ഒന്ന് പറയാതെ.. ആ ഇരുട്ടിലേക്ക് നടന്നു മറഞ്ഞു ..


"..................".........................".....


 

Post a Comment